കേരളം

kerala

ETV Bharat / city

കടൽക്ഷോഭം : അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു

കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രതിഷേധത്തിന് കാരണം

ദേശീയപാത ഉപരോധിച്ചു

By

Published : Jun 12, 2019, 2:28 AM IST

Updated : Jun 12, 2019, 4:45 AM IST

ആലപ്പുഴ: കടൽക്ഷോഭം ശക്തമായ അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രതിഷേധത്തിന് കാരണം.

അമ്പലപ്പുഴ റെയിൽവേ മേൽപ്പാലമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും ചേർന്ന് രണ്ടര മണിക്കൂറോളം ഉപരോധിച്ചത്. അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും പൂർണ്ണമായും കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ഏറെകാലമായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പ്രദേശത്തെ എംപിയ്ക്കും എംഎൽഎയ്ക്കും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനാണ് ദേശീയപാത ഉപരോധിക്കുന്നത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കടൽക്ഷോഭം : അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു
സമരക്കാരെ അനുനയിപ്പിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിയും ഇടപെട്ടെങ്കിലും വിജയിച്ചില്ല. ജില്ലാ കലക്ടർ എസ് സുഹാസ് നേരിട്ടെത്തി ആവശ്യങ്ങൾ പൂർണമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായത്. തുടർന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കടൽക്ഷോഭം ഉണ്ടായ തീരപ്രദേശങ്ങളിൽ സന്ദർശനം നടത്തി.
Last Updated : Jun 12, 2019, 4:45 AM IST

ABOUT THE AUTHOR

...view details