വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ആലപ്പുഴയിൽ വ്യാപക പ്രതിഷേധം - ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസ്
കൊലക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.
ആലപ്പുഴ: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടാസംഘമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്‍റെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹരിപ്പാട് ക്ഷേത്രത്തിന് സമീപം വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവിന്‍റെ കോലം കത്തിച്ചു. ആലപ്പുഴ നഗരത്തിലും ചേർത്തല ടൗണിലും മാവേലിക്കരയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.