കേരളം

kerala

ETV Bharat / city

ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം ; സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി - schools

കാലാനുസൃതമായ മാറ്റങ്ങളാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗത്തിന് അനിവാര്യമെന്നും ഡിജിറ്റൽ വിദ്യാഭ്യാസം കരുത്തുറ്റതാക്കുമെന്നും മുഖ്യമന്ത്രി

പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  ഡിജിറ്റൽ വിദ്യാഭ്യാസം  സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും  വിദ്യാഭ്യാസം  വിദ്യാഭ്യാസ രംഗം  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  കൊവിഡ്  international standards  schools  Pinarayi Vijayan
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം; സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി

By

Published : Sep 14, 2021, 7:51 PM IST

ആലപ്പുഴ : സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്‍റെ പല കോണുകളിലുമുള്ള ഉന്നത നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളെ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ നൂറ്‌ ദിന കർമ പദ്ധതിയുടെ ഭാഗമായി സ്കൂൾ കെട്ടിടങ്ങൾ, ഹയർ സെക്കന്‍ററി ലാബുകൾ, ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും, നിർമാണം ആരംഭിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലിന്‍റെ സംസ്ഥാന തല ഉദ്ഘാടനവും ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയത് അദ്ഭുതകരമായ നേട്ടങ്ങളാണ്. കാലാനുസൃതമായ മാറ്റങ്ങളാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗത്തിന് അനിവാര്യം. ഇത് ഉൾക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ലോ ഫ്ലോർ ബസിൽ 'ടേക്ക് എ ബ്രേക്ക്' ; ബസിന്‍റെ മാതൃകയിൽ ഒരു വിശ്രമശാല

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായി 4000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിലൂടെ നാം കൈവരിച്ച നേട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം. പ്രളയവും, കൊവിഡും അടക്കമുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത വിദ്യാഭ്യാസ മേഖലയാണ് നമ്മുടേത്. ഇതിന്‍റെ വെളിച്ചത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details