ആലപ്പുഴ:വില്ലേജ് ഓഫീസില്‍ മദ്യപിച്ച ജീവനക്കാരെ പൊലീസ് പിടികൂടി. മാന്നാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് അജയകുമാർ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ജയകുമാർ (39) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. രാത്രിയിൽ മാന്നാർ വില്ലേജ് ഓഫീസില്‍ മദ്യപിച്ച ഇരുവരും മദ്യലഹരിയിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
വില്ലേജ് ഓഫീസിൽ മദ്യപാനം: രണ്ട് ജീവനക്കാർ അറസ്റ്റിൽ - ALCOHOL CONSUMPTION AT OFFICE
ഓഫീസിലിരുന്ന് മദ്യപിച്ച് ഇരുവരും ശബ്‌ദമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
വില്ലേജ് ഓഫീസിൽ മദ്യപാനം: രണ്ട് ജിവനക്കാർ അറസ്റ്റിൽ
പൊലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ചെങ്ങന്നൂർ തഹസിൽദാർ ഉത്തരവിട്ടു. പൊതുസ്ഥലത്തെ മദ്യപാനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ:സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍
Last Updated : Aug 9, 2021, 6:51 PM IST