കേരളം

kerala

ETV Bharat / city

1010 വര്‍ഷം പഴക്കമുള്ള പായ്‌ക്കപ്പല്‍; കൈയൊഴിഞ്ഞ് പുരാവസ്‌തു വകുപ്പ്

22 കൊല്ലം മുമ്പാണ് പായ്‌ക്കപ്പല്‍ കണ്ടെത്തിയത്. 1998ൽ കപ്പല്‍ കണ്ടെത്തിയ ഒരേക്കർ എട്ട് സെന്‍റ് സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ പായ്ക്കപ്പൽ നാശത്തിന്‍റെ വക്കിലാണ്.

alappuzha old Sail  alappuzha latest news  ആലപ്പുഴ വാര്‍ത്തകള്‍  തൈക്കല്‍ കടപ്പുറം  ആലപ്പുഴയിലെ പായ്‌ക്കപ്പില്‍  പുരാവസ്‌തു വകുപ്പ്
1010 വര്‍ഷം പഴക്കമുള്ള പായ്‌ക്കപ്പല്‍; കൈയൊഴിഞ്ഞ് പുരാവസ്‌തു വകുപ്പ്

By

Published : Oct 29, 2020, 9:29 PM IST

ആലപ്പുഴ: ചേർത്തല തൈക്കലില്‍ മണ്ണിനടിയില്‍ കണ്ടെത്തിയ പായ്‌ക്കപ്പല്‍ അനാഥമായി കാടുകയറി നശിക്കുന്നു. മണ്ണിലുറച്ച ആയിരം വർഷം പഴക്കമുള്ള പായ്‌ക്കപ്പലിനെ സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിന് കഴിയുന്നില്ല. സർക്കാരിന്‍റെ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൈക്കല്‍ കടപ്പുറത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ കിഴക്ക് ഭാഗത്ത് തോട് വൃത്തിയാക്കുന്നതിനിടെയാണ് 22 കൊല്ലം മുമ്പ് പായ്‌ക്കപ്പല്‍ കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് അധികൃതര്‍ എത്തി പരിശോധനകള്‍ നടത്തിയെങ്കിലും മണ്ണിനടിയിലുള്ള പായ്ക്കപ്പല്‍ അതേപടി പുറത്തേക്ക് എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പരിശോധനയിൽ കപ്പലിന് 1010 വർഷത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി.

1010 വര്‍ഷം പഴക്കമുള്ള പായ്‌ക്കപ്പല്‍; കൈയൊഴിഞ്ഞ് പുരാവസ്‌തു വകുപ്പ്

1998ൽ കപ്പല്‍ കണ്ടെത്തിയ ഒരേക്കർ എട്ട് സെന്‍റ് സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. സ്ഥലം കമ്പിവേലി കെട്ടി സംരക്ഷിച്ചു. സെക്യൂരിറ്റിയെയും നിയമിച്ചു. ഇപ്പോൾ പായ്ക്കപ്പൽ നാശത്തിന്‍റെ വക്കിലാണ്. ഒരാൾപ്പൊക്കത്തിൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തേക്ക് കടന്ന് ചെല്ലാനാവാത്ത സ്ഥിതി. കപ്പല്‍ കണ്ടെത്തിയ സ്ഥലത്തേക്ക് പോകുവാനുള്ള വഴിയില്ലാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കിയത്. കൊച്ചി തുറമുഖം വരുന്നതിന് മുമ്പ് കേരളത്തിലെ തുറമുഖങ്ങളില്‍ ഒന്നായിരുന്നു തൈക്കല്‍ തുറമുഖം.

മണ്ണിനടിയില്‍ കിടക്കുമ്പോള്‍ തടികള്‍ പൂര്‍ണമായും നശിക്കാതെ കിടക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. പായ്ക്കപ്പൽ കാണാൻ ഇപ്പോഴും നിരവധി പേർ ഇവിടെയെത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ ബൃഹത് പദ്ധതിയാണ് തൈക്കല്‍ സൈറ്റ് മ്യൂസിയത്തിനായി പുരാവസ്തുവകുപ്പ് തയാറാക്കിയിരുന്നത്. പ്രധാന റോഡില്‍നിന്ന് 20 മീറ്റര്‍ മാത്രം അകലെ മാത്രമാണ് സ്ഥലം.

വഴിയില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷനും പ്രതിസന്ധിയിലായി. വഴിക്ക് ആവശ്യമായ സ്ഥലത്തിന് പണം നല്‍കാനും പുരാവസ്തു വകുപ്പ് തയാറാണെങ്കിലും സ്ഥലം വിട്ടുകിട്ടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കണ്ടെത്തിയ പായ്ക്കപ്പല്‍ ഖനനം ചെയ്‌തെടുക്കുന്നതിന് ആദ്യഘട്ടത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു.പിന്നീട് നിലവിലുള്ള അവസ്ഥയില്‍ അത് സംരക്ഷിക്കുകയാണ് ഉചിതമെന്ന വിദഗ്ധരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയമാക്കി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മ്യൂസിയത്തില്‍ കേരളത്തിന്റെ പരമ്പരാഗത മത്സ്യബന്ധന മാര്‍ഗങ്ങളുടെ നേര്‍ക്കാഴ്ചയും പുരാവസ്തു ശേഖരവും ഒരുക്കും.സാങ്കേതികമായുയര്‍ന്ന തടസങ്ങള്‍ തീര്‍ക്കാന്‍ ജനപ്രതിനിധികളുടെ കാര്യമായി ഇടപെടലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details