ആലപ്പുഴ:ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി(38)യാണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നതായും സ്രവം കൊവിഡ് പരിശോധനക്ക് അയച്ചതായും അധികൃതർ അറിയിച്ചു. അബുദബിയിൽ നിന്നെത്തിയ ഇയാൾ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു.
ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു - alappy covid death news
അബുദാബിയില്‍ നിന്നെത്തിയ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയാണ് മരിച്ചത്
ആലപ്പുഴയിൽ കൊവിഡ്
കൊവിഡ് പരിശോധന ഫലം വന്ന ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത നൽകാൻ കഴിയൂ എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. ജില്ലയിലാകെ 29പേരാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.