ആലപ്പുഴ: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠമല്ലാത്ത വാർത്തകൾ വാട്സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കർശന നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി - ആലപ്പുഴ വാര്‍ത്തകള്‍
വയലാറിലെ പെട്രോൾ ബങ്കിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു.
നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ചോ, അനാവശ്യഭീതിപരത്തുന്നതിനായോ വ്യാജവാർത്ത നല്‍കാൻ ശ്രമിക്കരുത്. കൂടാതെ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും മറ്റും ഷെയർ ചെയ്യുന്നത് രോഗപ്രതിരോധ നടപടികളെ പിന്നോട്ട് വലിക്കും. ഇത്തരം പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വയലാറിലെ പെട്രോൾ ബങ്കിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദേശം വാട്ട്സ് ആപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് വ്യാജ വാർത്തയാണ്.
നിലവിൽ അങ്ങനെയൊരു നിർദേശം നല്‍കിയിട്ടില്ല. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ സൈബർ സെല്ലും സംസ്ഥാന പൊലീസ് സേനയുടെ ഹൈടെക്ക് സെല്ലും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം ഇടപെടലുകൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.