കേരളം

kerala

ETV Bharat / city

ആലപ്പുഴയില്‍ 414 പേര്‍ക്ക് കൂടി കൊവിഡ് - kerala covid situation

ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ആകെ 3872 പേർ ചികിത്സയിലുണ്ട്

alappuzha covid update  ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍  കേരളത്തിലെ കൊവിഡ് കണക്ക്  kerala covid situation  covid death in kerala
ആലപ്പുഴയില്‍ 414 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 26, 2020, 8:48 PM IST

ആലപ്പുഴ: ജില്ലയിൽ ഇന്ന് 414 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടൊപ്പം മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ രോഗം സ്ഥിരീകരിച്ച മാന്നാർ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് 335 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരായവരുടെ എണ്ണം 8448 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ആകെ 3872 പേർ ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details