ആലപ്പുഴയില്‍ 112 പുതിയ കൊവിഡ് രോഗികള്‍ - ആലപ്പുഴ വാര്‍ത്തകള്‍
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2684 ആയി
ആലപ്പുഴ: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളില്‍ രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവായത് ചെറുതല്ലാത്ത ആശ്വാസമാണ് ആരോഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നൽകുന്നത്. ജില്ലയിൽ ഇന്ന് 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതിവരെ കൊവിഡ് രോഗ മുക്തരായവരുടെ എണ്ണം 7314 ആയി. ജില്ലയിലെ വിവിധ ആശുപത്രിയികളിലായി നിലവിൽ 2684 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.