ആലപ്പുഴയിൽ 159 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍
1746 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 159 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്ന് 159 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 11പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. കൂടാതെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഉറവിടം വ്യക്തമല്ല. 288 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4202 ആയി. 1746 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.