ആലപ്പുഴയിൽ 126 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ വാര്‍ത്തകള്‍
നിലവിൽ ജില്ലയിലാകെ 1465 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
ആലപ്പുഴ: ജില്ലയിൽ ഇന്ന് 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് പേർ വിദേശത്ത് നിന്നും ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ 65 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊവിഡ് മുക്തി നേടിയവരിൽ 50 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. പത്ത് പേർ വിദേശത്ത് നിന്നും വന്നവരും അഞ്ച് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നിലവിൽ ജില്ലയിലാകെ 1465 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതുവരെ 2073 പേർ രോഗ മുക്തരായി.