കേരളം

kerala

ETV Bharat / city

ആലപ്പുഴയിൽ 18 പേർക്ക് കൂടി കൊവിഡ്; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 219 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

alappuzha covid cases  alappuzha  covid cases  കൊവിഡ് 19  കൊവിഡ് വാര്‍ത്ത  ആലപ്പുഴ  ആലപ്പുഴ കൊവിഡ്  സമ്പര്‍ക്കത്തിലൂടെ
ആലപ്പുഴയിൽ 18 പേർക്ക് കൂടി കൊവിഡ്; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

By

Published : Jul 7, 2020, 10:18 PM IST

ആലപ്പുഴ:ജില്ലയില്‍ നാല് ഐടിബിപി ഉദ്യോഗസ്ഥരുൾപ്പെടെ 18 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഏഴ് പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂർ സ്വദേശിയായ യുവാവ്, മത്സ്യ കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54 വയസുകാരൻ, തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ പുറക്കാട് സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

റിയാദിൽ നിന്നെത്തിയ വള്ളികുന്നം സ്വദേശികളായ രണ്ട് യുവാക്കൾ, ദമാമിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിയായ 49കാരൻ, മസ്കറ്റിൽ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി, മാവേലിക്കര സ്വദേശി, ദുബായിൽ നിന്നെത്തിയ പുലിയൂർ സ്വദേശിയായ യുവാവ്, സൗദിയിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശിയായ 56കാരൻ എന്നിവരാണ് വിദേശത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവര്‍. ഇവര്‍ക്കുപുറമെ ചെന്നൈയിൽ നിന്നെത്തിയ താമരക്കുളം സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നെത്തിയ രാമങ്കരി സ്വദേശിയായ യുവാവ്, ഡൽഹിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ 55കാരൻ, മുംബൈയിൽ നിന്നെത്തിയ 51 വയസുള്ള അമ്പലപ്പുഴ സ്വദേശി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 219 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ നാല് പേര്‍ കൂടി രോഗമുക്തി നേടി. മുംബൈയിൽ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബെംഗളൂരുവില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ കുപ്പപ്പുറം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്. കൂടാതെ പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന ചെന്നൈയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനിയും രോഗമുക്തയായി. ഇതോടെ ജില്ലയില്‍ ആകെ 192 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details