ആലപ്പുഴ: വള്ളികുന്നത്ത് കൊലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ വിലാപയാത്രക്കിടെ നേരിയ തോതിൽ സംഘർഷം. വള്ളിക്കുന്നത് നിന്ന് അഭിമന്യുവിന്‍റെ വീടായ പുത്തൻചന്തയിലേക്ക് പോകുംവഴിയാണ് ആർഎസ്എസ് - സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും നേരിയ തോതിൽ സംഘർഷവുമുണ്ടായത്.
അഭിമന്യു വധം; വിലാപയാത്രക്കിടെ കല്ലേറ്, സംഘർഷം - അഭിമന്യു കൊലപാതകം
വിലാപയാത്രക്കിടെ ദൃശ്യങ്ങൾ പകർത്തിയ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ കല്ലേറുണ്ടായി.
വിലാപയാത്രക്കിടെ ദൃശ്യങ്ങൾ പകർത്തിയ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. ഇതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ആക്രമണത്തിന് ഇരയായ വീട്ടുകാർ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വീടിന്‍റെ ജനൽ ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞുടയ്ക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രകോപനങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷയും രാത്രികാല നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.