കേരളം

kerala

ETV Bharat / city

കൊവിഡ് ബാധിതന്‍റെ വീട്ടിലെ 25 പ്രാവുകളെ കൊന്നൊടുക്കി - 25 pigeons dead alappuzha news

അലങ്കാര ഇനങ്ങള്‍ ഉൾപ്പെടെ 25 ഓളം പ്രാവുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ പ്രാവുകള്‍ ചത്ത നിലയില്‍ വാര്‍ത്ത  ആലപ്പുഴ കൊവിഡ് ബാധിതന്‍ പ്രാവുകള്‍ വാര്‍ത്ത  ചേര്‍ത്തല പ്രാവുകള്‍ കൊന്നൊടുക്കി വാര്‍ത്ത  പ്രാവുകള്‍ സാമൂഹ്യവിരുദ്ധര്‍ കൊന്നു വാര്‍ത്ത  pigeons killed alappuzha news  pigeons found dead inside cage news  25 pigeons dead alappuzha news  alappuzha cherthala pigeons found dead news
കൊവിഡ് ബാധിതന്‍റെ വീട്ടിലെ പ്രാവുകളെ കൊന്നൊടുക്കിയതായി പരാതി

By

Published : Jun 23, 2021, 5:11 PM IST

Updated : Jun 23, 2021, 6:31 PM IST

ആലപ്പുഴ: കൊവിഡ് ബാധിതന്‍റെ വീട്ടിലെ പ്രാവുകളെ സാമൂഹ്യ വിരുദ്ധർ കൊന്നൊടുക്കിയതായി പരാതി. ചേർത്തല ചെറുവാരണം സ്വദേശി ബെന്നിയുടെ വീട്ടിലാണ് പ്രാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജൂൺ രണ്ടാം തിയ്യതി രാത്രിയായിരുന്നു സംഭവം.

ബെന്നിയുടെ പിതാവ് ജോസഫ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങൾ ക്വാറന്‍റീനിലുമായി. വീടിന്‍റെ പിന്‍വശത്തെ കൂട്ടിലാണ് അലങ്കാര ഇനങ്ങള്‍ ഉൾപ്പെടെ 25 പ്രാവുകളെ വളർത്തിയിരുന്നത്.

കൊവിഡ് ബാധിതന്‍റെ വീട്ടിലെ 25 പ്രാവുകളെ കൊന്നൊടുക്കി

തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് പ്രാവുകള്‍ ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബെന്നിയുടെ മകൻ ആറാം ക്ലാസ് വിദ്യാർഥി ക്രിസ്റ്റിയാണ് പ്രാവുകളെ പരിപാലിച്ചിരുന്നത്.

Also read: ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ മുറിവാടക: ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

അയൽവാസിയുമായിചില തർക്കമുണ്ടെന്നും എന്നാല്‍ പ്രാവുകളെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും ബെന്നി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പിതാവ് ജോസഫ് ജൂൺ 10 ന് മരണപ്പെട്ടു. രണ്ട് മക്കൾക്ക് കൊവിഡ് പോസിറ്റീവായി. അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും ബെന്നി പറഞ്ഞു.

Last Updated : Jun 23, 2021, 6:31 PM IST

ABOUT THE AUTHOR

...view details