ആലപ്പുഴ: ക്രമസമാധാന പാലനത്തിലും സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന നിലയിലുമുള്ള പ്രവർത്തനങ്ങളാണ് ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. അത് ജനങ്ങൾക്ക് പൊലീസിനുള്ള വിശ്വാസവും ഇടതു മുന്നണി സർക്കാരിനോടുള്ള ജനപിന്തുണയേയും ബാധിക്കുമെന്നും റിപ്പോട്ടിൽ പറയുന്നു.
പല കാമ്പസുകളിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളിൽ പൊലീസ് ഇടപെടുന്നുണ്ട്. എന്നാൽ എസ്എഫ്ഐക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന പ്രശ്‌നങ്ങളിൽ പൊലീസുകാർ തികഞ്ഞ നിസ്സംഗതയാണ് സ്വീകരിക്കുന്നത്. പലപ്പോഴും കാമ്പസുകളിൽ എസ്എഫ്ഐയുടെ ജനാതിപത്യ വിരുദ്ധ അക്രമ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാൻ നടപടിയുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നു.