ആലപ്പുഴ:നഗരത്തിലെ കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരിക്കുന്ന വീടിനുള്ളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ സൗത്ത് പൊലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘവുമെത്തിയാണ് പരിശോധന നടത്തിയത്.
ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി
ഡോക്ടർ താമസിച്ച വീട് പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആ സാഹചര്യത്തിൽ പഠനാവശ്യത്തിന് വേണ്ടി സൂക്ഷിച്ച അസ്ഥികൂടമാകാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ആശുപത്രിയിൽ മുൻപ് ജോലി ചെയ്‌തിരുന്ന ഒരു ഡോക്ടർ താമസിച്ച വീട് പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത് എന്നതുകൊണ്ട് തന്നെ പഠനാവശ്യത്തിന് വേണ്ടി ഡോക്‌ടർ തന്നെ സൂക്ഷിച്ച അസ്ഥികൂടം ആവാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇക്കാര്യം ഉറപ്പുവരുത്താൻ ആ ഡോക്‌ടറുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ALSO READ:പഞ്ചാബിൽ പ്രശ്‌ന പരിഹാരത്തിന് കോൺഗ്രസ് ശ്രമം, രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത
Last Updated : Sep 19, 2021, 2:12 PM IST