കായംകുളത്ത് 15 വയസുകാരൻ കുത്തേറ്റ് മരിച്ചു - കായംകുളം കൊലപാതകം
വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ വിദ്യാർഥി അഭിമന്യുവാണ് മരിച്ചത്.
കായംകുളത്ത് 16 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആലപ്പുഴ : കായംകുളം വള്ളികുന്നിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്‍റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ വിദ്യാർഥിയാണ്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം നടന്നത്. മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വള്ളികുന്നം പൊലീസ് പറഞ്ഞു.
Last Updated : Apr 15, 2021, 1:35 AM IST