കേരളം

kerala

ETV Bharat / business

സൗഹൃദ ദിനത്തിൽ ഡെലിവറി ബോയ് ആയി വേഷമിട്ട് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ; ഭക്ഷണത്തിനൊപ്പം ഫ്രണ്ട്‌ഷിപ്പ് ബാൻഡുകളും - Deepinder Goyal turns delivery boy

കമ്പനി യൂണിഫോമിൽ സൊമാറ്റോ ബാഗുമായുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെയാണ് സംഭവം വൈറലായത്. ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സിഇഒ ദീപീന്ദർ ഗോയൽ പങ്കുവച്ചത്. പോസ്റ്റിന് ട്വിറ്ററിൽ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Zomato CEO Deepinder Goyal  Deepinder Goyal  സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ  ദീപീന്ദർ ഗോയൽ  Zomato news  friendship day  Deepinder Goyal turns delivery boy Friendship Day  Deepinder Goyal turns delivery boy
Zomato CEO Deepinder Goyal turns delivery boy on Friendship Day

By

Published : Aug 6, 2023, 6:19 PM IST

ഹൈദരാബാദ് :രാജ്യമെമ്പാടുമുള്ള ആളുകൾ സൗഹൃദ ദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ആകർഷകമായ ഓഫറുകളും സാമൂഹിക മാധ്യമങ്ങളിലെ ആശംസ പോസ്റ്ററുകളുമായി വിവിധ കമ്പനികളും ആഘോഷത്തിൽ ഒത്തുചേർന്നിരിക്കുകയാണ്. ഇതിൽ വ്യത്യസ്‌തമായ രീതിയിലുള്ള പ്രവർത്തനവുമായി ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ് ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കും ഓഫറുകൾക്കും പുറമെ കമ്പനി സിഇഒ തന്നെ ഡെലിവറി ബോയ്‌യുടെ വേഷത്തിൽ നിരത്തിലിറങ്ങുകയായിരുന്നു. സൊമാറ്റോ ഉപഭോക്താക്കൾക്ക് ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യുന്നതിനായി സൗഹൃദ ദിന ബാൻഡുകളും അദ്ദേഹം കയ്യിൽ കരുതിയിരുന്നു. കമ്പനിയുടെ ചുവന്ന യൂണിഫോം ധരിച്ച്, സൊമാറ്റോ ബാഗുമായുള്ള ചിത്രങ്ങൾ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെയാണ് സംഭവം വൈറലായത്. ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്‌തത്.

'സൊമാറ്റോയുടെ ഡെലിവറി പങ്കാളികൾക്കും റസ്റ്റോറന്‍റ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും കുറച്ച് ഭക്ഷണവും ഫ്രണ്ട്‌ഷിപ്പ് ബാൻഡുകളും വിതരണം ചെയ്യാൻ പോകുകയാണ്. ജീവിതത്തിലെ എക്കാലത്തെയും മികച്ച ഞായറാഴ്‌ചകളിലൊന്ന്..!' ചിത്രത്തിനൊപ്പം ദീപീന്ദർ ഗോയൽ കുറിച്ചു. ചണ്ഡീഗഢ് മേഖലയിലാണ് ദീപീന്ദർ ഗോയൽ വിതരണക്കാരന്‍റെ വേഷത്തിൽ എത്തിയതെന്നാണ് സൂചന.

പോസ്റ്റിലെ മറ്റൊരു ചിത്രത്തിൽ ഫ്രണ്ട്‌ഷിപ്പ് ബാൻഡുകൾ കൈവശം സൂക്ഷിച്ചിരിക്കുന്നതായും കാണുന്നുണ്ട്. ഈ ബാൻഡുകൾ ഡെലിവറി പങ്കാളികൾക്കും ഉപഭോക്താക്കൾക്കും റസ്റ്റോറന്‍റ് ഉടമകൾക്കും വിതരണം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവർക്കൊപ്പം ചേർന്ന് സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ട്വിറ്ററിലെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഇതാണ് ഏറ്റവും മികച്ച സൗഹൃദ ദിനാഘോഷം' എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്.

നിരവധി ഉപയോക്താക്കൾ അദ്ദേഹത്തെ പ്രചോദനാത്മക നേതാവെന്ന് അഭിസംബോധന ചെയ്യുകയും മാതൃക നേതാവെന്ന് പ്രശംസിക്കുകയും ചെയ്‌തു. അതിനിടെ സിഇഒ ദീപീന്ദർ ഗോയലിന് ഉപദേശം നൽകാനും ചിലർ മറന്നില്ല. 'ദയവായി കൃത്യ സമയത്ത് വിതരണം ചെയ്യുക, അതോടൊപ്പം തന്നെ ഓർഡറുകളിൽ കൃത്യത പുലർത്തുക' എന്നാണ് ഒരാൾ പ്രതികരിച്ചത്.

എല്ലാ വർഷവും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്‌ചയാണ് ഇന്ത്യയിൽ സൗഹൃദ ദിനമായി ആചരിക്കുന്നത്. അതിനാൽ, ഈ വർഷം 2023 ഓഗസ്റ്റ് ആറിനാണ് ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ളവർ ജാതി-മത വ്യത്യാസമില്ലാതെ സൗഹൃദ ദിനം ആഘോഷിക്കുന്നു.

ALSO READ :Zomato Bhopal | 'ക്യാഷ്‌ ഓണ്‍ ഡെലിവറിയായി മുന്‍ കാമുകന് ഭക്ഷണം അയക്കല്ലേ'... വൈറലാണ് സൊമാറ്റോയുടെ ട്വീറ്റ്

അതേസമയം, പുതുവർഷത്തലേന്നും ദീപീന്ദർ ഗോയൽ ഡെലിവറി ഏജന്‍റിന്‍റെ വേഷത്തിൽ ഇറങ്ങിയിരുന്നു. സൊമാറ്റോ ആസ്ഥാനത്ത് ഒരു ഓർഡർ ഡെലിവർ ചെയ്യുന്നതിന്‍റെ ചിത്രമാണ് ഗോയൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നത്. കമ്പനിയുടെ ലോഗോ പതിച്ച ചുവന്ന ഹൂഡി ധരിച്ച് കയ്യിൽ കുറച്ച് ഭക്ഷണ പാക്കറ്റുകളുമായി നിൽക്കുമെന്ന ചിത്രമാണ് പോസ്റ്റ് ചെയ്‌തത്. കൂടുതൽ ഉപഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്‌തതിന്‍റെ അനുഭവങ്ങളും ദീപീന്ദർ ഗോയൽ ട്വീറ്റുകളിലൂടെ പങ്കുവച്ചിരുന്നു.

ABOUT THE AUTHOR

...view details