കേരളം

kerala

ETV Bharat / business

ഇഎംഐ കൃത്യമായി അടയ്ക്കാ‌ൻ സാധിക്കുന്നില്ലേ ?, സാമ്പത്തിക പിരിമുറുക്കമുണ്ടോ ? ; ഇത്തരം സാഹചര്യങ്ങളെ നേരിടാൻ അറിയേണ്ടത് - ചെലവുകൾ

വായ്‌പകളും ഇഎംഐകളും കുമിഞ്ഞുകൂടുകയും വരുമാനം നിലയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങളെ സഹായിക്കുന്ന ചില അവശ്യ വിവരങ്ങൾ

EMI  BUSINESS  LOAN  BANK LOAN  POLICY  FINANCIAL PROBLEMS  Income and expenses  Debt restructuring  Instalments  Credit score  Banks  ബിസിനസ്  തവണകൾ  വായ്‌പ  വാഹനവായ്‌പ  ഇഎംഐ  കടബാധ്യത  ബാങ്ക്  ലോൺ  ക്രെഡിറ്റ് കാർഡ്  ക്രെഡിറ്റ് സ്‌കോർ  ഇൻഷുറൻസ് പോളിസികൾ  ചെലവുകൾ
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാം

By

Published : Feb 5, 2023, 7:37 PM IST

ഹൈദരാബാദ് : തൊഴിൽ നഷ്‌ടമോ ബിസിനസ് പരാജയമോ സംഭവിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ഥിരവരുമാനം നിലയ്ക്കു‌കയും അതേസമയം തവണകൾ അടയ്‌ക്കേണ്ടി വരികയും ചെയ്യുന്നത് വലിയ സാമ്പത്തിക ഭാരമായി മാറും. കുടിശ്ശികകള്‍ കുമിഞ്ഞുകൂടുകയും ലോൺ കിട്ടാക്കടമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ജപ്‌തി ഉൾപ്പടെയുള്ള എൻപിഎ നടപടികൾക്ക് ബാങ്ക് നിർബന്ധിതരാകുകയും ചെയ്യുന്നു. ഇത്തരം അവസരങ്ങളിൽ വിശ്വാസ്യത നഷ്‌ടപ്പെടാതിരിക്കാൻ കടം വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

സാമ്പത്തിക ബാധ്യത കൂടുമ്പോൾ ശ്രദ്ധിക്കേണ്ടവ : ടെക്‌ ഭീമന്മാരുൾപ്പടെ പല വലിയ കോർപറേറ്റ് സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുമ്പോൾ നൂറുകണക്കിനാളുകൾ കടബാധ്യതയെക്കുറിച്ച് ആശങ്കാകുലരാണ്. ഭവനവായ്‌പ, വാഹനവായ്‌പ, വ്യക്തിഗത വായ്‌പ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ തുടങ്ങി കടങ്ങൾ ഇല്ലാത്തവർ ഇന്ന് സമൂഹത്തിൽ വളരെ കുറവാണ്. ശമ്പളം കിട്ടിയില്ലെങ്കിൽ എങ്ങനെ ഇഎംഐ അടയ്‌ക്കുമെന്ന ചിന്തയിലാണ് മാസ - ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെല്ലാം.

അത്തരം സാഹചര്യങ്ങളിൽ, തവണകൾ അടയ്‌ക്കാത്തപ്പോൾ വായ്‌പയെടുക്കുന്നയാൾക്കെതിരെ ബാങ്കുകൾ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞിരിക്കണം. തുടർച്ചയായി മൂന്ന് മാസം തവണകൾ അടച്ചില്ലെങ്കിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏതെങ്കിലും വായ്‌പയെ താൽക്കാലിക കിട്ടാക്കടമായി കണക്കാക്കും. ശേഷം കടം വാങ്ങുന്നയാൾക്ക് നോട്ടിസ് അയയ്ക്കും‌.

തവണകൾ വൈകുമ്പോൾ ഗഡു തുകയുടെ ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ് ബാങ്കുകൾ പിഴ ഈടാക്കുന്നത്. ആറ് മാസം വരെ ഇഎംഐകൾ അടച്ചില്ലെങ്കിൽ ബാങ്കുകൾ അത് നിഷ്‌ക്രിയ ആസ്‌തിയായി (non-performing asset) പരിഗണിക്കും. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിയമനടപടി സ്വീകരിക്കുന്നതിനുള്ള സാധ്യത പരിഗണിക്കും.

ക്രെഡിറ്റ് സ്‌കോർ(Credit score) : പണം തിരിച്ചടയ്ക്കു‌ന്ന നിങ്ങളുടെ രീതി, സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കുന്നത്. തവണകൾ കൃത്യമായി അടച്ചില്ലെങ്കിൽ ക്രെഡിറ്റ് സ്‌കോർ താഴ്‌ന്ന നിലയിലേയ്‌ക്ക് വരാം. നിലവിൽ, ബാങ്കുകൾ അവരുടെ പലിശ നിരക്കുകൾ റിപ്പോയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇതുകൂടാതെ, വായ്‌പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് പലിശയും നിശ്ചയിക്കുന്നത്. ഉപഭോക്താവിന്‍റെ ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ പലിശ നിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് ബാങ്കുകളുമായുള്ള വിശ്വാസ്യതയെ ബാധിക്കും.

തവണകൾ(Instalments): താൽകാലിക സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തവണകൾ അടയ്ക്കാ‌ൻ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലും ഇൻഷുറൻസ്‌ പോളിസികളിലും ഓവർ ഡ്രാഫ്‌റ്റ് സൗകര്യം പ്രയോജനപ്പെടുത്തണം.തുടര്‍ന്ന് സാമ്പത്തിക സ്ഥിരത വീണ്ടെടുത്ത ശേഷം ഈ കുടിശ്ശികകളെല്ലാം തീർപ്പാക്കണം. വളരെയധികം സാമ്പത്തിക അനിശ്ചിതത്വം ഉണ്ടെങ്കിൽ ആദ്യം പലിശ കുറഞ്ഞ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുന്നതാണ് ഉചിതം.

ലോൺ ഇൻഷുറൻസ് പോളിസികൾ പോലുള്ളവ ഉണ്ടെങ്കിൽ കുറച്ച് വർഷത്തേയ്‌ക്ക് ഇഎംഐ പോലുള്ള തവണകൾ അടയ്‌ക്കാൻ നിങ്ങൾ ബുദ്ധിമുട്ട് നേരിട്ടാലും പോളിസികൾ നിങ്ങളെ സംരക്ഷിക്കും. താൽക്കാലികമായി ജോലി നഷ്‌ടപ്പെടുകയോ വരുമാനം നിന്നുപോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഇത്തരം പോളിസികൾ നല്ലതാണ്. കുറഞ്ഞത് ആറ് മാസത്തെ ഇഎംഐക്ക് തുല്യമായ തുക എല്ലായ്‌പ്പോഴും ഒരു എമർജൻസി ഫണ്ടായി നിങ്ങളുടെ കയ്യിൽ ലഭ്യമായിരിക്കണം.

ഇത് സാമ്പത്തിക സമ്മർദങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കുറഞ്ഞ ഇഎംഐയുള്ള ഒരു ലോൺ തെരഞ്ഞെടുക്കുന്നതും നിങ്ങളുടെ സാമ്പത്തിക നിലവാരത്തിനൊത്ത വായ്‌പകൾ എടുക്കുന്നതും സുരക്ഷിതമായ നീക്കമാണ്.

വരുമാനവും ചെലവും(Income and expenses): കടം വാങ്ങുന്ന സാഹചര്യത്തിൽ ഗഡുക്കൾ അടയ്ക്കാ‌ൻ കഴിയുന്നതിലും കൂടുതൽ തുക വാങ്ങാതിരിക്കുക. നിങ്ങളുടെ വരുമാനത്തിന്‍റെ 40 ശതമാനത്തിൽ കൂടുതൽ വായ്‌പ തവണകളായി ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകരുത്. ഒരു ലക്ഷം രൂപ ശമ്പളമുള്ള ഒരാൾക്ക് ഗഡുക്കളായി 40,000 രൂപ അടച്ചാലും ബാക്കി പണം സാധാരണ ചെലവുകൾക്ക് ഉപയോഗിക്കാം. അതിനാൽ, വരുമാനവും ചെലവും തമ്മിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്തുക.

കടങ്ങൾ വേഗത്തിൽ വീട്ടാൻ ചെലവുകൾ കുറയ്ക്കു‌ക. ഒരു പ്രതിമാസ ബജറ്റ് തയ്യാറാക്കി ചെലവുകൾക്ക് മുൻഗണന നൽകുക. നിർബന്ധിത ബില്ലുകളും ഫീസും അനാവശ്യ ചെലവുകളും പ്രത്യേകം എഴുതുക. ആദ്യം അത്യാവശ്യമായ ചെലവുകൾക്കായി പണം നീക്കിവയ്‌ക്കുക. വായ്‌പ തിരിച്ചടവിനുള്ള തുക പ്രത്യേകം നീക്കിവയ്ക്കുകയും വേണം.

കടം പുനഃക്രമീകരിക്കൽ(Debt restructuring): വലിയ ലോണുകൾ ഉള്ളപ്പോൾ ഇഎംഐ അടയ്‌ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കൂടുതൽ ഇഎംഐകൾ അടയ്ക്കാ‌നുള്ള ഒരാൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടും. ഇങ്ങനെ വരുമ്പോൾ നിങ്ങൾ വ്യക്തിഗത, വാഹന, കാർഡ് വായ്‌പകളെല്ലാം ഇതിലേതെങ്കിലും ഒന്നില്‍ ബന്ധിപ്പിക്കുക.

ഭവനവായ്‌പയുടെ മുകളിൽ എടുക്കുന്ന ടോപ്പ് - അപ്പ് ലോൺ നിങ്ങളുടെ പലിശ ഭാരം കുറയ്ക്കും‌. കൂടുതൽ പ്രതികൂല സാഹചര്യം നേരിടുന്ന സാഹചര്യത്തിൽ ബാങ്കിനെ സമീപിച്ച് പരിഹാര മാർഗങ്ങൾ തേടേണ്ടതുണ്ട്. കടം പുനഃക്രമീകരിക്കലും മൊറട്ടോറിയം നേടിയെടുക്കലും നല്ല ഉപാധികളാണ്.

ABOUT THE AUTHOR

...view details