ന്യൂഡൽഹി:ആഡംബര കാർ നിർമാതാക്കളായ വോൾവോയുടെ ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. XC40 റീചാർജിൽ അവതരിപ്പിക്കുന്ന എസ്‌യുവി ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ ആഡംബര ഇലക്‌ട്രിക് വാഹനമാണ്. 55.9 ലക്ഷം രൂപയാണ് എക്‌സൈസ് ഷോറും വില.
വിപണി കീഴടക്കാൻ വോൾവോ: ഇലക്‌ട്രിക് എസ്‌യുവി XC40 ഇന്ത്യയിലെത്തി - വോൾവോ പുതിയ ഇലക്‌ട്രിക് വാഹനം അവതരിപ്പിച്ചു
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യത്തെ ആഡംബര ഇലക്‌ട്രിക് വാഹനമാണ് വോൾവോ എസ്‌യുവി XC40.
![വിപണി കീഴടക്കാൻ വോൾവോ: ഇലക്‌ട്രിക് എസ്‌യുവി XC40 ഇന്ത്യയിലെത്തി Volvo drives in locally assembled XC40 Recharge SUV at Rs 55.9 lakh Volvo electric suv XC40 Recharge ഇന്ത്യൻ വിപണി കീഴടക്കാൻ വോൾവോ വോൾവോയുടെ പുതിയ വാഹനം ഇലക്‌ട്രിക് എസ്‌യുവി XC40 അവതരിപ്പിച്ചു വോൾവോ പുതിയ ഇലക്‌ട്രിക് വാഹനം അവതരിപ്പിച്ചു ഇലക്‌ട്രിക് എസ്‌യുവി XC40 ഇന്ത്യയിലെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15929385-thumbnail-3x2-volvo.jpg)
ബെംഗളൂരുവിനടുത്തുള്ള കമ്പനിയുടെ ഹൊസകോട്ട് പ്ലാന്‍റിലാണ് ഇലക്ട്രിക് എസ്‌യുവി അസംബിൾ ചെയ്യുക. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ മോഡലിനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 408 എച്ച്പി പവർ ഉൽപ്പാദിപ്പിക്കുന്ന മോഡൽ വിവിധ സുരക്ഷ ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്.
ഓണ്‍ലൈനായി മാത്രമേ ഉപഭേക്‌താക്കൾക്ക് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ വോൾവോ ഇന്ത്യയുടെ വെബ്‌സൈറ്റിൽ 50,000 രൂപ അടച്ച് ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാം. 2007ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോയ്ക്ക് രാജ്യത്തുടനീളം 22 ഡീലർഷിപ്പുകളുണ്ട്.