കുതിച്ചുയർന്ന് ഇഞ്ചി; വിലയിടിഞ്ഞ് തക്കാളി: സംസ്ഥാനത്തെ പച്ചക്കറി വിലയറിയാം - സവാള
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
vegetable
By
Published : Apr 3, 2023, 9:58 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. തിരുവനന്തപുരത്തും എറണാകുളത്തും ബീൻസ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില നൂറിന് മുകളിലാണ്. ഇഞ്ചിയുടെ വില അഞ്ച് ജില്ലകളിലും നൂറിന് മുകളിലാണ്. എറണാകുളത്തും കാസർകോടും വില 140 രൂപയാണ്. അതേസമയം തക്കാളിക്ക് കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ വിലയിടിഞ്ഞു. 16, 18 എന്നിങ്ങനെയാണ് യഥാക്രമം വില. മുരിങ്ങക്കയുടെ വില 49 ആണ്. അതേസമയം എറണാകുളം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 70 രൂപക്ക് മുകളിലാണ് മുരിങ്ങക്കയുടെ വില.