Vegetable Price Today | ആശ്വാസത്തിന് വകയില്ല, തക്കാളിയുടെ തട്ട് ഉയര്‍ന്നു തന്നെ; ഇന്നത്തെ പച്ചക്കറി വില - പച്ചമുളക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price Today
By
Published : Jul 1, 2023, 10:07 AM IST
സംസ്ഥാനത്ത് മാറ്റമില്ലാതെ തക്കാളി വില. തിരുവനന്തപുരത്തും എറണാകുളത്തും ഒരു കിലോ തക്കാളിയ്‌ക്ക് 120 രൂപ രേഖപ്പെടുത്തിയപ്പോള്‍ കാസര്‍കോട് 70 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാസര്‍കോട് മാത്രമാണ് തക്കാളി വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 75 രൂപയായിരുന്ന തക്കാളി ഇന്ന് 70 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇഞ്ചി വില 200നും 270നും ഇടയില്‍ തുടരുന്നു. ബീന്‍സിനും ചിലയിടങ്ങളില്‍ പച്ചമുളകിനും 100ന് മുകളിലാണ് വില. ഇന്നത്തെ പച്ചക്കറി വിലനിലവാരം പരിശോധിക്കാം.