സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ സവാളയുടെ വില ഉയരുന്നു (Vegetable Price In Kerala). കേരളത്തിലെ പല ജില്ലകളിലും സവാളയുടെ വില 50 കടന്നിട്ടുണ്ട്. പച്ചമുളക്, പാവല്‍, കാരറ്റ്, മുരിങ്ങ, ബീന്‍സ് എന്നിവയ്ക്ക് പിന്നാലെയാണ് സവാളയുടെ വിലയും ഇപ്പോള്‍ 50 കടന്നിരിക്കുന്നത്. അതേസമയം തക്കാളി, വെള്ളരി തുടങ്ങിയ ഇനങ്ങളുടെ വില ഇപ്പോഴും 30ല്‍ താഴെയാണ്.