സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി വിലയില്‍ (Vegetable Price 26th September) നേരിയ വ്യത്യാസങ്ങൾ. കണ്ണൂരിൽ തക്കാളിക്കും പച്ചമുളകിനും വില കുറഞ്ഞു. തക്കാളിക്ക് രണ്ട് രൂപയും പച്ചമുളകിന് നാല് രൂപയുമാണ് കുറഞ്ഞത്. അതേസമയം കാസർകോടും പച്ചമുളകിന് വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാസർകോട് പച്ചമുളകിന് ആറ് രൂപയാണ് കുറഞ്ഞത്. എന്നാൽ മറ്റു ജില്ലകളിൽ പച്ചമുളകിന് 50 രൂപ മുതൽ 80 രൂപ വരെയാണ് വില. എറണാകുളത്ത് വെളളരിയ്‌ക്ക് 5 രൂപ കുറഞ്ഞു. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലകൾ (Vegetable price Today) വിശദമായി പരിശോധിക്കാം.