സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ (Vegetable Price In Kerala) നേരിയ വ്യത്യാസം. തക്കാളിക്കാണ് വിപണിയില്‍ വില ഏറ്റവും കുറവ്. 10-20 വരെ നിരക്കിലാണ് വിവിധ കേന്ദ്രങ്ങളില്‍ തക്കാളി വിറ്റഴിക്കപ്പെടുന്നത് (Tomato Price In Kerala). വെള്ളരി, വെണ്ട എന്നിവയ്‌ക്കും 25ല്‍ താഴെയാണ് വില. ഇഞ്ചിക്കാണ് വിപണിയില്‍ നിലവില്‍ ഉയര്‍ന്ന നിരക്ക്. 110-200 വരെ വിലയിലാണ് ഇഞ്ചി വില്‍ക്കുന്നത്.