സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രം. കോഴിക്കോടും എറണാകുളത്തും പച്ചക്കറി വില ഇന്നലത്തേതിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു (Vegetable Price 21st September). എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 20 രൂപയിൽ താഴെയാണ് തക്കാളി വില. തിരുവന്തപുരത്ത് 25 രൂപയാണ് തക്കാളിക്ക് വല ഈടാക്കുന്നത്. ഇഞ്ചിക്കാണ് ഏറ്റവും കൂടുതൽ വില. കോഴിക്കോട് 200 രൂപയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 140 രൂപ, 160 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഇഞ്ചി വില. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് എങ്ങനെയെന്ന് നോക്കാം.