സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിൽ പച്ചക്കറിക്ക് നേരിയ വിലക്കുറവ്. എന്നാൽ എറണാകുളം ജില്ലയിൽ വില വർധനവാണ്. കോഴിക്കോട് പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. ഇഞ്ചിക്കാണ് വിപണിയിൽ ഏറ്റവും വില കൂടുതൽ. കണ്ണൂർ, കാസർകോട് ജില്ലകളിൽ 170 രൂപയാണ് ഒരു കിലോ ഇഞ്ചിയുടെ വില. ഏറ്റവും കുറവ് തക്കാളിക്കാണ്. 12 രൂപയാണ് കാസർകോട്ടെ നിരക്ക് (Vegetable Price Today In Kerala).