തക്കാളിക്ക് വില കുറഞ്ഞു. ഒരു കിലോ തക്കാളിക്ക് 14 രൂപ മുതൽ 20 രൂപ വരെയാണ് സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളില്‍ ഇന്നത്തെ വില (Vegetable Price 13th September 2023). അതേസമയം കാസർകോടും കണ്ണൂരും ഇഞ്ചിക്ക് വില കുറഞ്ഞു. കാസർകോട് ഇഞ്ചിക്ക് 140 രൂപയും കണ്ണൂര് 135 രൂപയുമാണ് വില. കണ്ണൂരിൽ കക്കിരി ഒഴികെ മറ്റെല്ലാ പച്ചക്കറികൾക്കും വില കുറഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കുകൾ (Vegetable price Today ) വിശദമായി പരിശോധിക്കാം.