സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടിയത് ഇഞ്ചിയ്‌ക്കാണ്. കിലോയ്‌ക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് ഇഞ്ചി വില. കണ്ണൂരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇഞ്ചിയ്‌ക്ക് രണ്ട് രൂപ വര്‍ധിച്ചിട്ടുണ്ട്. കിലോയ്‌ക്ക് 167 രൂപയാണ് ഇന്നത്തെ വില. അതേസമയം സവാള വിലയില്‍ കണ്ണൂരില്‍ മാത്രമാണ് നേരിയ വര്‍ധനയുണ്ടായിട്ടുള്ളത്. കിലോയ്‌ക്ക് ഒരു രൂപയാണ് ഇന്ന് വര്‍ധിച്ചത്. മറ്റ് കേന്ദ്രങ്ങളില്‍ സവാള വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തക്കാളി, വെള്ളരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.