സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടിയത് ഇഞ്ചി, ബീന്‍സ്, ചെറുനാരങ്ങ തുടങ്ങിയ പച്ചക്കറികളാണ്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ ഇഞ്ചി വിലയില്‍ നേരിയ വര്‍ധനയുണ്ടായി. കിലോയ്‌ക്ക് 4 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം 150 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് 154 രൂപയായി. അതേസമയം കോഴിക്കോട് ഇഞ്ചി വിലയില്‍ മാറ്റമില്ല. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇഞ്ചി വിലയില്‍ നേരിയ കുറവാണുണ്ടായിട്ടുള്ളത്. തലസ്ഥാനത്ത് കിലോയ്‌ക്ക് 80 രൂപയായിരുന്ന ചെറുനാരങ്ങയ്‌ക്ക് 2 രൂപ വര്‍ധിച്ചു. ഇതോടെ ഒരു കിലോ ചെറുനാരങ്ങയ്‌ക്ക് 82 രൂപയായി. വിപണിയില്‍ ഏറ്റവും വിലക്കുറവ് തക്കാളിക്കാണ്. കിലോയ്‌ക്ക് 14 രൂപ മുതല്‍ 28 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.