കേരളം

kerala

ETV Bharat / business

ഒരു ചാക്കു പോലും യൂറിയ കിട്ടാനില്ല; വലഞ്ഞ് പാലക്കാട്ടെ കർഷകർ - urea crisis in palakkad kerala

പാലക്കാട്‌ ജില്ലയിൽ മാത്രം 5,000 ടണ്ണോളം യൂറിയ ആവശ്യം. യൂറിയക്ക് പകരം മിശ്രിത വളം ഉപയോഗിച്ചാൽ കാര്യമായ ഗുണമില്ലെന്ന്‌ കർഷകർ പറയുന്നു. മിശ്രിത വളത്തിന്‌ ഉയർന്ന വില.

Palakkad  യൂറിയ  യൂറിയ രാസവളം  യുറിയ ക്ഷാമം  യൂറിയ കിട്ടാനില്ല  യൂറിയ പ്രതിസന്ധി  പാലക്കാട് കർഷകർ പ്രതിസന്ധിയിൽ  നെൽകർഷകർ പ്രതിസന്ധിയിൽ  കർഷക പ്രതിസന്ധി  palakkad farmers crisis  urea  urea crisis  urea crisis palakkad  സംസ്ഥാനത്ത് യൂറിയ ക്ഷാമം  പ്ലൈവുഡ്‌ വ്യവസായം യൂറിയ  യൂറിയ ക്ഷാമത്തിന് കാരണം  മിശ്രിത വളം  urea crisis in palakkad kerala  urea crisis in kerala
യൂറിയ കിട്ടാനില്ല

By

Published : Dec 4, 2022, 11:10 AM IST

പാലക്കാട്‌:സംസ്ഥാനത്ത്‌ കർഷകർക്ക്‌ പ്രതിസന്ധിയായി യൂറിയ ക്ഷാമം. നടീൽ കഴിഞ്ഞ രണ്ടാംവിള നെൽകൃഷിക്ക്‌ വളം നൽകാനാകാതെ വലയുകയാണ്‌ കർഷകർ. സംസ്ഥാനത്തെ പ്രധാന കൃഷി മേഖലയായ പാലക്കാട്‌ ജില്ലയിൽ മാത്രം 5,000 ടണ്ണോളം യൂറിയ ആവശ്യമുണ്ട്‌.

പ്ലൈവുഡ്‌ വ്യവസായത്തിന്‌ വ്യാപകമായി യൂറിയ കൊണ്ടുപോകുന്നതാണ്‌ ക്ഷാമത്തിന്‌ കാരണം. യൂറിയക്ക് പകരം മിശ്രിത വളം ഉപയോഗിച്ചാൽ കാര്യമായ ഗുണമില്ലെന്ന്‌ കർഷകർ പറയുന്നു. മാത്രമല്ല, മിശ്രിത വളത്തിന്‌ ഉയർന്ന വിലയുമാണ്‌.

കാലാവസ്ഥ വ്യതിയാനവും വെള്ളക്ഷാമവുമൊക്കയായി നെൽകർഷകർ കണ്ണീര്‌ കുടിക്കുന്നതിനിടയിലാണ്‌ രാസവളം കിട്ടാത്ത പ്രതിസന്ധി. യൂറിയ ഇറക്കുമതിയിലെ കുറവും ഉൽപ്പാദനത്തിലുണ്ടായ ഇടിവും ക്ഷാമം തീവ്രമാക്കി.

ഏറെ ആവശ്യം പൊട്ടാഷും യൂറിയയും:രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ്‌ സംസ്ഥാനത്ത്‌ ആവശ്യമേറെയുള്ളത്‌. ഇഫ്‌കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്‌സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്‌ടംഫോസാണ്‌. ഫാക്‌ടംഫോസിനൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക.

പൊട്ടാഷ് 1,800 രൂപ (50 കിലോഗ്രാം), ഫാക്‌ടംഫോസ് 1,500 (50 കിലോഗ്രാം), യൂറിയ 267 (45 കിലോഗ്രാം), ഇഫ്‌കോ 1,450 എന്നിങ്ങനെയാണ്‌ നിലവിലെ വില. പൊട്ടാഷിന്‌ ചാക്കൊന്നിന്‌ 100 രൂപയുടെ വർധനവുണ്ടായി. ഫാക്‌ടംഫോസിനും മറ്റ്‌ കോംപ്ലക്‌സ്‌ വളങ്ങൾക്കും 50 രൂപ വർധിച്ചു. ഫാക്‌ടംഫോസ്‌ അല്ലെങ്കിൽ മിശ്രിതവളമാണ്‌ പാലക്കാട്ടെ കർഷകർ അടിവളമായി ഉപയോഗിക്കുന്നത്‌.

നടീൽ കഴിഞ്ഞ്‌ 15–20 ദിവസത്തിനുള്ളിൽ സാധാരണ യൂറിയ പ്രയോഗിക്കും. ചെടിയുടെ നല്ല വളർച്ചയ്‌ക്കായാണ്‌ യൂറിയ പ്രയോഗം. മൂന്നാമതായി യൂറിയയും പൊട്ടാഷും ചേർത്തിടും. യൂറിയ ക്ഷാമം വന്നതോടെ ഇത്തവണ നെൽകൃഷി താളംതെറ്റുമോയെന്ന ആശങ്കയിലാണ്‌ കർഷകർ.

എന്നാൽ, സംസ്ഥാനത്ത്‌ യൂറിയ ക്ഷാമത്തിൽ കർഷകർ വലയുമ്പോൾ തൊട്ടടുത്ത തമിഴ്‌നാട്ടിൽ ക്ഷാമമില്ലെന്ന്‌ കേരള കർഷക സംഘം ജില്ല പ്രസിഡന്‍റ് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ രണ്ട്‌ സീസണിലും നമുക്ക്‌ കിട്ടിയ യൂറിയയുടെ അളവ്‌ കുറവാണ്‌. കേരളത്തിലുള്ള യൂണിറ്റിൽ നിന്ന്‌ തമിഴ്‌നാട്ടിലേക്കാണ്‌ കൂടുതൽ യൂറിയ എത്തിക്കുന്നത്‌. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രസേനൻ പറഞ്ഞു.

ABOUT THE AUTHOR

...view details