ന്യൂഡല്‍ഹി: അശ്ലീല കണ്ടന്‍റുകള്‍ക്ക് മോണിറ്റൈസേഷന്‍ ഏര്‍പ്പെടുത്തി പണം സമ്പാദിക്കാനുള്ള മുന്നൊരുക്കവുമായി ട്വിറ്റര്‍. ഇതോടെ പോണ്‍ സൈറ്റായ ഓണ്‍ലി ഫാന്‍സിന്‍റെ മുഖ്യ എതിരാളിയായി ട്വിറ്റര്‍ മാറുമെന്നാണ് ദി വെര്‍ജ് നിരീക്ഷിക്കുന്നത്. അശ്ലീല കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നത് ട്വിറ്ററിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരല്ലാത്തതിനാല്‍ ചില ഉപയോക്താക്കള്‍ അവരുടെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തുന്നതിനായി ട്വിറ്റര്‍ ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ അശ്ലീല കണ്ടന്‍റുകള്‍ ഉള്‍പ്പെടുത്തുക വഴി കുട്ടികളെ ലൈംഗികമായി ദുരുപയോഗം (CSAM) ചെയ്യുന്നത് ട്വിറ്ററിന് കണ്ടെത്താനാകില്ലെന്നാണ് 84 അംഗങ്ങളുള്ള റെഡ് ടീമിന്‍റെ കണ്ടെത്തല്‍. ഇത്തരം ഉള്ളടക്കങ്ങളുടെ സൃഷ്‌ടാക്കളും ഉപയോക്താക്കളും 18 വയസിന് മുകളില്‍ ഉള്ളവരാണെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികത ട്വിറ്ററിന് ഇല്ല. അതിനാല്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കൃത്യമായി കണ്ടെത്താന്‍ ട്വിറ്ററിന് കഴിയില്ലെന്നാണ് റെഡ് ടീം പറയുന്നത്.