തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ പുതിയ സര്‍വീസ് മെയ് 22ന് തുടങ്ങും. ഈ റൂട്ടിലെ ഇന്‍ഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സര്‍വീസാണിത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
മുംബൈ - തിരുവനന്തപുരം സര്‍വീസ് (6E 5114) രാവിലെ 6.20ന് പുറപ്പെട്ട് 8.25ന് മുംബൈയിലെത്തും. മടക്ക വിമാനം (6E 5116) തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.55ന് പുറപ്പെട്ട് 11 മണിക്ക് മുംബൈയിലെത്തും. തിരുവനന്തപുരം ഡോമെസ്റ്റിക് ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ്.
മുംബൈ വഴി ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നഗരങ്ങളിലേക്കും കണക്‌ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം- മുംബൈ സെക്‌ടറിലെ ആറാമത്തെ പ്രതിദിന സര്‍വീസാണിത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നിലവില്‍ രണ്ട് പ്രതിദിന സര്‍വീസുകള്‍ വീതം നടത്തുന്നുണ്ട്. വിസ്‌താരയുടെ പുതിയ സര്‍വീസ് ജൂണ്‍ ഒന്നിന് തുടങ്ങും.
പുതിയ സര്‍വീസുമായി വിസ്‌താര: മുംബൈയില്‍ നിന്ന് രാവിലെ 9.40 ന് പുറപ്പെടുന്ന വിസ്‌താര വിമാനം ഉച്ചയ്‌ക്ക് 12 മണിയോടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും. ഉച്ചയ്‌ക്ക് 12.35ന് ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് തിരിച്ച് യാത്ര ആരംഭിക്കുന്ന വിമാനം 2.45ന് മുംബൈയിലെത്തും. തിരുവനന്തപുരം-മുംബൈ റൂട്ടിലെ വിസ്‌താര വിമാനത്തിന്‍റെ ആദ്യ സര്‍വീസാണിത്.
also read:കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ മന്ത്രിസഭ യോഗം; വാഗ്‌ദാനങ്ങള്‍ക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക അഞ്ചെണ്ണം
ജൂണില്‍ ആരംഭിക്കുന്ന സര്‍വീസിനായി ദിവസങ്ങള്‍ മുമ്പ് തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. വിമാനത്തില്‍ ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി ഉള്‍പ്പെടെ 164 സീറ്റുകളാണ് ഉണ്ടാകുക. യാത്രക്കാര്‍ക്ക് യഥേഷ്‌ടം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
അബുദാബി- ഇന്ത്യ സര്‍വീസിനൊരുങ്ങി വിസ് എയര്‍: ഇന്ത്യയിലേക്കും വിമാന സര്‍വീസ് നടത്താനൊരുങ്ങുകയാണ് യുഎഇയുടെ വിസ് എയര്‍. അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍വീസ് ആരംഭിക്കുന്ന വിവരം പുറത്ത് വിടുമെന്നും വിമാന കമ്പനി അറിയിച്ചു.
ഇന്ത്യക്കൊപ്പം പാകിസ്ഥാനിലേക്കും പദ്ധതി നടപ്പിലാക്കാനാണ് വിസ് എയറിന്‍റെ നീക്കം. നിലവില്‍ 24 രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന വിസ് എയര്‍ വിമാനങ്ങള്‍ അബുദാബിയില്‍ നിന്ന് 11 കേന്ദ്രങ്ങളിലേക്കാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. മാത്രമല്ല വിമാനത്തിന്‍റെ എണ്ണം ഇരട്ടിപ്പിക്കാനുമുള്ള തീരുമാനത്തിലാണ് കമ്പനി.
1.2 ബില്യണ്‍ യാത്രക്കാരാണ് വിസ് എയര്‍ വിമാനത്തിന്‍റെ സേവനം തേടിയത്. ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അത് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനി. ചെലവ് കുറഞ്ഞ വിസ് എയറിന്‍റെ യാത്രയാണ് നിരവധി പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 179 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
also read:IPL 2023| വാർണറുടെ പോരാട്ടത്തിനും കരകയറ്റാനായില്ല; ഡൽഹിയെ തകർത്തെറിഞ്ഞ് ചെന്നൈ പ്ലേ ഓഫിൽ