കേരളം

kerala

ETV Bharat / business

Tourism Investors Meet | ലക്ഷ്യം നിക്ഷേപക സാധ്യത; ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റിനൊരുങ്ങി കേരളം

Tourism investors meet In November at Trivandrum | തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നവംബര്‍ 16 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദേശത്ത് നിന്നടക്കമുള്ള നിരവധി വ്യവസായികള്‍ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Etv Bharat Tourism Investors Meet ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ടൂറിസം മേഖലയിലെ നിക്ഷേപക സാധ്യത തിരുവനന്തപുരം tourism news പി എ മുഹമ്മദ് റിയാസ്
Tourism Investors Meet

By ETV Bharat Kerala Team

Published : Oct 19, 2023, 8:06 PM IST

തിരുവനന്തപുരം: ടൂറിസം മേഖലയിലെ നിക്ഷേപക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. നവംബര്‍ 16 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് പരിപാടി. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൂറിസം സെക്രട്ടറി , ടൂറിസം ഡയറക്‌ടര്‍ ക്ഷണിക്കപ്പെട്ട വ്യവസായികള്‍ എന്നിവര്‍ പങ്കെടുക്കും.

കേരള ടൂറിസവുമായി ബന്ധപ്പെട്ട പ്രസന്‍റേഷന്‍, ചര്‍ച്ചകള്‍ എന്നിവയാണ് പ്രധാന പരിപാടി. കൂടാതെ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രത്യേകതകളും കൈവരിച്ച നേട്ടങ്ങളും നിക്ഷേപകർക്ക് പരിചയപെടുത്തും.

ചടങ്ങില്‍ വിദേശത്ത് നിന്നടക്കമുള്ള 350 ലധികം വ്യവസായികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പിന്‍റെ പുതിയ പദ്ധതിയായ ഹെലിടൂറിസം പദ്ധതിക്ക് നിക്ഷേപകരുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ അഭ്യന്തര സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ ഗതാഗതവും ജില്ലകളില്‍ ഹെലി പാഡുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. വയനാട് , ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

ABOUT THE AUTHOR

...view details