തിരുപ്പതി (ആന്ധ്രാപ്രദേശ്):രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ ആസ്‌തി വിവരം പുറത്തുവിട്ട് ക്ഷേത്രസംരക്ഷണ സമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍. 10258.37 കിലോഗ്രാം (10 ടൺ) സ്വർണം ബാങ്കുകളില്‍ നിക്ഷേപമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി ക്ഷേത്രത്തിന് 15,938.68 കോടി രൂപ നിക്ഷേപവുമുണ്ടെന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
'2.25 ലക്ഷം കോടി' (10 ടൺ സ്വർണവും 15,938.68 കോടി രൂപ നിക്ഷേപവും) ; തിരുമല തിരുപ്പതിയുടെ ആസ്തി മൂല്യം പുറത്ത് - തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ ആസ്‌തി വിവരം
തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന 10 ടണ്‍ സ്വര്‍ണത്തിന് നിലവിലെ മൂല്യമനുസരിച്ച് 5,300 കോടി രൂപയാണ് അധികൃതര്‍ കണക്കാക്കുന്നത്.
നിലവില്‍ ക്ഷേത്രത്തിന്‍റെ ആസ്‌തി ഏകദേശം 2.25 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകള്‍. ഇന്ത്യയിലുടനീളം 7,123 ഏക്കറിൽ 960 സ്വത്തുക്കളാണ് ആസ്‌തികളുടെ പട്ടികയിലുള്ളത്. അതിൽ കൃഷിഭൂമിയും പ്ലോട്ടുകളും കെട്ടിടങ്ങളും ഉൾപ്പെടുന്നു.
വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന 10 ടണ്‍ സ്വര്‍ണത്തിന് നിലവിലെ മൂല്യമനുസരിച്ച് 5,300 കോടി രൂപയാണ് അധികൃതര്‍ കണക്കാക്കുന്നത്. ഇതില്‍ 2.5 ടണ്ണും പുരാതന സ്വര്‍ണാഭരണങ്ങളാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് സ്ഥാപിതമായ ശേഷം ക്ഷേത്രത്തിന്‍റെ ആസ്‌തി വിവരക്കണക്കുകള്‍ പുറത്തുവിടുന്നത് ആദ്യം.