സിംഗപ്പൂർ: ഫോബ്‌സ് മാസിക പുറത്തിറക്കിയ ഏഷ്യയിലെ ഏറ്റവും മികച്ച 20 വനിത സംരംഭകരുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വനിതകൾ. സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ, എംക്യൂർ ഫാർമയുടെ ഇന്ത്യ ബിസിനസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നമിത ഥാപ്പർ, ഹൊനാസ കൺസ്യൂമറിന്‍റെ സഹസ്ഥാപകയും ചീഫ് ഇന്നൊവേഷൻ ഓഫിസറുമായ ഗസൽ അലഗ് എന്നിവരാണ് ഫോബ്‌സ് ഏഷ്യയുടെ പവർ ബിസിനസ് വിമണ്‍ പട്ടികയിൽ ഇടം നേടിയത്.
ഏഷ്യയിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകള്‍; ഫോബ്‌സിന്‍റെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യക്കാർ - ഫോബ്‌സ് ഏഷ്യ
സോമ മൊണ്ടൽ, നമിത ഥാപ്പർ, ഗസൽ അലഗ് എന്നിവരാണ് ഫോബ്‌സ് മാസിക പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ ഇടം നേടിയത്
ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസ് വനിത; ഫോബ്‌സിന്‍റെ പട്ടികയിൽ ഇടംപിടിച്ചത് മൂന്ന് ഇന്ത്യക്കാർ
കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ തങ്ങളുടെ കരുത്ത് തെളിയിച്ചാണ് ഇന്ത്യൻ വനിതകൾ പട്ടികയിൽ ഇടം നേടിയത്. മികച്ച നേതൃത്വ മികവിലൂടെ ബിസിനസിൽ മുന്നേറ്റം കാഴ്‌ച വച്ച ഏഷ്യയിലെ 20 വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലെ മറ്റ് വനിതകൾ.