ഹൈദരാബാദ്:റമദാനില്‍ ഹൈദരബാദിലെ പ്രധാന വിഭവമായ ഹലീമിന് ആവശ്യക്കാര്‍ ഏറിയതായി ഫുഡ് ഡെലിവറി ആപ്പായ സ്വിഗി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും റമദാന്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തവണ വന്‍ വില്‍പ്പനയാണ് നടക്കുന്നതെന്നും സ്വിഗി അറിയിച്ചു. നിരവധി റമദാന്‍ കാല ഭക്ഷണങ്ങള്‍ മാര്‍ക്കറ്റിലുണ്ടെങ്കിലും ഹലീമിനാണ് ആവശ്യക്കാര്‍ ഏറെയെന്നും കമ്പനി അറിയിച്ചു.
നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 മടങ്ങ് കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചു. റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ 8 ലക്ഷം ചിക്കൻ ബിരിയാണി ഓർഡറുകളാണ് ലഭിച്ചത്. പായ നിഹാരിസ്, സമൂസ, റബ്ദി, മൽപുവ എന്നിവയുടെ വിൽപ്പനയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ഹലീം ഓർഡറുകൾ 33 ശതമാനം വർധിച്ചപ്പോൾ പായ നിഹാരി ഓർഡറുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ചു.