കേരളം

kerala

ETV Bharat / business

വര്‍ക്ക് അറ്റ് ഹോമല്ല, 'സ്‌റ്റഡി അറ്റ് ഹോം'; ഒരു സ്‌റ്റാർട്ടപ്പ് വിജയഗാഥ - latest business news

40 വയസിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭകനായി മാറി സ്‌റ്റഡി അറ്റ് ഹോം സ്ഥാപകനും സിഇഒയുമായ സിഎ രാജ് കെ അഗർവാൾ

Successful Entrepreneurs  uccessful Entrepreneurs in India Latest updates  CA Raj K Agrawal  CA Raj K Agrawal becomes Brightest Business Leader  Study at Home  സ്‌റ്റഡി അറ്റ് ഹോം  സിഎ രാജ് കെ അഗർവാൾ  40 വയസ്സിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ്സ് സംരംഭകന്‍  ഇന്ത്യയിലെ മികച്ച ബിസിനസ്സ് സംരംഭകര്‍  സ്‌റ്റഡി അറ്റ് ഹോം സ്ഥാപകനും സിഇഒയുമായ സിഎ രാജ് കെ അഗർവാൾ  വിദ്യാഭ്യാസരംഗത്തെ സ്‌റ്റാർട്ടപ്പുകള്‍  ഏറ്റവും വേഗത്തിൽ വളരുന്ന ലാഭകരമായ ഈ എഡ്ടെക് കമ്പനി  പ്രധാനമന്ത്രി നരേന്ദ്ര മോദി  2021 ലെ ദേശീയ സ്‌റ്റാർട്ടപ്പ് അവാർഡ്  ബിസിനസ്  ബിസിനസ് വാര്‍ത്തകള്‍  എറ്റവും പുതിയ ബിസിനസ് വാര്‍ത്തകള്‍  business news  latest business news  business news headlines
വര്‍ക്ക് അറ്റ് ഹോമല്ല, 'സ്‌റ്റഡി അറ്റ് ഹോം'; ഒരു സ്‌റ്റാർട്ടപ്പ് വിജയഗാഥ

By

Published : Aug 8, 2022, 4:17 PM IST

ന്യൂഡല്‍ഹി: 40 വയസിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭകനായി സിഎ രാജ് കെ അഗർവാൾ. 'സ്‌റ്റഡി അറ്റ് ഹോം' എന്ന ദേശീയ അംഗീകാരമുള്ള വിദ്യാഭ്യാസ രംഗത്തെ സ്‌റ്റാർട്ടപ്പിലൂടെയാണ് സിഎ രാജ് ഈ നേട്ടം എത്തിപ്പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ലാഭകരമായ ഈ എഡ്‌ടെക് കമ്പനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ലെ ദേശീയ സ്‌റ്റാർട്ടപ്പ് അവാർഡ് നൽകിയിരുന്നു.

വാരാണസി ആസ്ഥാനമാക്കിക്കൊണ്ട് ആരംഭിച്ച സ്‌റ്റാർട്ടപ്പിലൂടെ രാജ് മുന്നോട്ടുവെക്കുന്നത് രാജ്യത്ത് എല്ലാവർക്കും താങ്ങാനാവുന്നതും, പ്രാപ്യമായതുമായ വിദ്യാഭ്യാസവുമാണ്. സെഗ്‌മെന്‍റ്‌ സ്‌കിൽ ഡെവലപ്‌മെന്‍റ്‌ കോഴ്‌സുകളിൽ ഏറ്റവും മികച്ചതും കുറഞ്ഞ വിലയിൽ വാഗ്‌ദാനം ചെയ്യുന്നതുമാണ് സ്‌റ്റഡി അറ്റ് ഹോം. വിന്‍ഡോസിലും, ആന്‍ഡ്രോയിഡിലും ഇന്‍റർനെറ്റ് കണക്‌റ്റിവിറ്റി ആവശ്യമില്ലാത്ത പഠനമാണ് ഇവര്‍ ലഭ്യമാക്കുന്നത്. ഇത് പ്രധാനമായും വീഡിയോ പ്രഭാഷണങ്ങൾ, ഇ ബുക്കുകൾ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടുത്തിയ ടെസ്‌റ്റ് സീരീസ് എന്നിവയിലൂടെയാണ്. സ്‌റ്റഡി അറ്റ് ഹോം വെബ്‌സൈറ്റായ www.studyathome.org ലും, ആൻഡ്രോയിഡ് ആപ്പായ സ്റ്റഡി അറ്റ് ഹോം ലേണിംഗ് ആപ്പിലും ഇവരുടെ കോഴ്‌സുകള്‍ ലഭ്യമാണ്.

സ്‌റ്റഡി അറ്റ് ഹോമിനെ കുറിച്ച് രാജ് പറയുന്നത് ഇങ്ങനെയാണ്: "പഠനത്തിൽ താന്‍ എന്നും മികച്ചവനായിരുന്നു. അതുകൊണ്ട് തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ ആള്‍ ഇന്ത്യ റാങ്കില്‍ ഉള്‍പ്പെട്ടു. വിദ്യാഭ്യാസത്തോടുള്ള എന്‍റെ ഇഷ്‌ടം കാരണം, അവസാന സിഎ പരീക്ഷകൾക്ക് ശേഷം ഉടൻ തന്നെ താൻ പഠിപ്പിക്കാൻ തുടങ്ങി". അധ്യാപനത്തിലെ ജനപ്രീതി മികച്ച അധ്യാപന ശൈലി കണ്ടെത്താന്‍ തനിക്ക് ഊര്‍ജമായെന്നും ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് ധനകാര്യം പഠിപ്പിച്ചിട്ടുണ്ടെന്നും രാജ് പറഞ്ഞു. ഡ്രൈ റേഷൻ കിറ്റ് വിതരണം, പ്ലാസ്‌മ ദാനം, റെഡി ഫുഡ് പാക്കറ്റ് വിതരണം, മാസ്‌ക്, മരുന്ന്, പിപിഇ കിറ്റ്, വേപ്പറൈസർ വിതരണം തുടങ്ങിയ സേവന മേഖലകളിലും രാജും സംഘവും സജീവമാണ്.

ഇക്കാലയളവില്‍ സ്‌റ്റഡി അറ്റ് ഹോം സ്ഥാപകനായ രാജിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിരുന്നു. സോനു സൂദിൽ നിന്ന് ഈ വർഷത്തെ മികച്ച എഡ്‌ടെക്കിനുള്ള ഇന്‍റർനാഷണൽ ഫെയിം അവാർഡ് 2021, സൗരവ് ഗാംഗുലിയിൽ നിന്നുള്ള റൈസിങ് സ്റ്റാർ അവാർഡ്, ഏഷ്യൻ എജ്യുക്കേഷൻ അവാർഡ് 2022, ഗ്ലോബൽ ടീച്ചിങ് എക്‌സലൻസ് അവാർഡ് 2022, ഇന്ത്യൻ അച്ചീവേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ഇൻ എഡ്യൂക്കേഷൻ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ ടെലിവിഷനിൽ ഉടൻ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ടപ്പ് ചാമ്പ്യൻസ് 2.0 എന്ന ടോക്ക് ഷോ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എഡ്യൂ സെലിബ്രിറ്റിയായ രാജ് കെ അഗർവാൾ.

ABOUT THE AUTHOR

...view details