എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമായി. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച ഒരു പവന് 560 രൂപയുടെ കുറവുണ്ടായത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ് - todays gold rate
പവന് 240 രൂപ കുറഞ്ഞതോടെ ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്
വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയാണ് വാരാന്ത്യത്തിൽ ഗ്രാമിന് 30 രൂപ കുറഞ്ഞത് .പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.