കേരളം

kerala

ETV Bharat / business

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു - 5ജി സ്‌മാര്‍ട് ഫോൺ

സാംസങിന്‍റെ പ്രീമിയം 5ജി സ്‌മാര്‍ട് ഫോണായ ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 എന്നിവയുടെ വിലയാണ് കമ്പനി പുറത്തുവിട്ടത്.

5G smartphone series Galaxy Z Fold4 in India  Galaxy Z Fold4  galaxy Z flip 4  Samsung  Samsung pre booking  expensive 5G smartphone  Samsung pre booking India  സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4  ഗാലക്‌സി Z ഫ്‌ളിപ്പ് 4  ഇന്ത്യൻ വിപണിയിൽ സാംസങ് ഗാലക്‌സി  5ജി സ്‌മാര്‍ട് ഫോൺ
സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ; പ്രീ ബുക്കിങ് ആരംഭിച്ചു, വില അറിയാം

By

Published : Aug 17, 2022, 10:29 AM IST

ന്യൂഡൽഹി: സാംസങ് ആരാധകർക്ക് സന്തോഷ വാർത്ത. സാംസങിന്‍റെ ഹൈഎൻഡ് 5ജി സ്‌മാര്‍ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 എന്നീ സ്‌മാര്‍ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ഫോണിനായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. ഫോണുകളുടെ ഇന്ത്യയിലെ വിപണി വില എത്രയാണെന്ന വിവരം കമ്പനി പുറത്തുവിട്ടു. മടക്കാൻ കഴിയുന്ന സാംസങ്ങിന്‍റെ പ്രീമിയം സ്‌മാര്‍ട് ഫോൺ ശ്രേണിയാണ് സാംസങ് ഗാലക്‌സി Z സീരീസ്.

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4:12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള പതിപ്പിന് 1,54,999 രൂപയാണ് വില. 12 ജിബി റാം 512 ജിബി സ്‌റ്റോറേജ് പതിപ്പിന് 1,64,999 രൂപയാണ് വില. 12 ജിബി റാം 1 ടിബി സ്‌റ്റോറേജ് പതിപ്പിന് 1,84,999 രൂപയുമാണ് വില.

ഗാലക്‌സി Z ഫ്‌ളിപ്പ് 4:എട്ട് ജിബി റാം 128 ജിബി സ്‌റ്റോറേജ് പതപ്പിന് 89,999 രൂപയും 8 ജിബി റാം 256 ജിബി പതിപ്പിന് 94,999 രൂപയും ആണ് വില.

ബെസ്‌പോക്ക് എഡിഷൻ:ഉപയോക്താക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് കസ്‌റ്റമൈസ് ചെയ്യാൻ കഴിയുന്ന ഗാലക്‌സി Z ഫ്‌ളിപ്പ് 4 ന്‍റെ ബെസ്‌പോക്ക് എഡിഷന് 97,999 രൂപയായിരിക്കും വില. ബെസ്‌പോക്ക് എഡിഷന് ഗ്ലാസ് നിറങ്ങളും, ഫ്രെയിം ഓപ്ഷനുകളും ഉണ്ടാകും. സാംസങിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യാൻ കഴിയുക.

കിടിലൻ ഓഫറുകൾ: ബുക്ക് ചെയ്യുന്നവർക്കായി കിടിലൻ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 34,999 രൂപയുടെ ഗാലക്‌സി വാച്ച് 4 ക്ലാസിക് 46എംഎം 2999 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി Z ഫ്‌ളിപ്പ് 4 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 31,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4 ക്ലാസിക് 42എംഎം ബിടി 2999 രൂപയ്ക്ക് ലഭിക്കും.

ABOUT THE AUTHOR

...view details