ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖല. ഏപ്രിൽ-ജൂൺ മാസത്തിൽ ഇന്ത്യയിലെ പാർപ്പിട റിയൽ എസ്‌റ്റേറ്റ് മേഖലയിലെ നിരക്ക് 5 ശതമാനം വർധിച്ചതായി റിപ്പോർട്ട്. റെസിഡൻഷ്യൽ റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്കാണ് ഡിമാന്‍റ് വർധിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന എട്ട് നഗരങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്‌റ്റേറ്റ് മേഖലയിലാണ് ഉണർവുണ്ടായിരിക്കുന്നത്. ചെറിയ വീടുകൾക്ക് ആവശ്യക്കാരേറിയതാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പുത്തനുണർവിന്‍റെ കാരണം. ഡൽഹി, മുംബൈ, കൊൽക്കത്ത, പൂനെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ചെറിയ വീടുകൾക്ക് ആവശ്യക്കാരേറെയുള്ളത്.