ജയ്‌പൂർ: റിലയൻസ് ജിയോ 5ജി സേവനങ്ങൾക്ക് രാജ്യത്ത് തുടക്കമായി. ശനിയാഴ്‌ച രാജസ്ഥാനിലെ പ്രസിദ്ധമായ രാജ്‌സമന്ദിലെ ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ നിന്ന് 5ജി സേവനങ്ങൾ ആരംഭിച്ചതായി റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രഖ്യാപിച്ചു. ഈ വർഷം ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഇനി ജിയോയുടെ 5ജി സേവനങ്ങൾ: രാജസ്ഥാനിൽ തുടക്കം കുറിച്ച് ആകാശ് അംബാനി - national news
2023 ഡിസംബർ അവസാനത്തോടെ രാജ്യത്തുടനീളമുള്ള എല്ലാ പട്ടണങ്ങളിലേക്കും 5ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കും
2023 ഡിസംബർ അവസാനത്തോടെ രാജ്യത്തുടനീളമുള്ള എല്ലാ പട്ടണങ്ങളിലേക്കും 5ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കും. ഈ വർഷം ആദ്യം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി റിലയൻസ് ജിയോയുടെ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്നാണ് ആകാശ് അംബാനി ചെയർമാൻ സ്ഥാനത്തേയ്‌ക്ക് എത്തിയത്.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അടുത്തിടെ നടത്തിയ 5ജി ലേലത്തിൽ 700MHz, 800MHz, 1800MHz, 3300MHz, 26GHz എന്നീ ബാൻഡുകളിൽ റിലയൻസ് ജിയോ ഇൻഫോകോം സ്പെക്‌ട്രം സ്വന്തമാക്കിയിരുന്നു. റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് സ്‌പെക്‌ട്രം ലേലത്തിലെ നാല് പ്രധാന പങ്കാളികൾ.