മുംബൈ: റെക്രോൺ എഫ്എസിന്‍റെ അഗ്നി പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് എഫ് ആർ എക്‌സ് ഇന്നൊവേഷൻസിന്‍റെ 'നോഫിയ' എന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ലോകത്തിലെ ഏറ്റവും വലിയ പോളിസ്റ്റർ സ്റ്റേപ്പിൾ ഫൈബറുകളുടെയും ഫിലമെന്‍റ് നൂലുകളുടെയും നിർമാതാക്കളാണ് റിലയൻസ് ഇൻഡസ്ട്രീസ്. നോഫിയയുടെ പോളിമെറിക് ഫോസ്‌ഫറസ് അടിസ്ഥാനമാക്കിയുള്ള രസതന്ത്രം റെക്രോൺ എഫ്എസിനെ കൂടുതൽ സുസ്ഥിരമാക്കാനും പോളിസ്റ്റർ ടെക്‌സ്‌റ്റൈൽ ആപ്ലിക്കേഷനുകൾ സാങ്കേതികമായി മികച്ചതാക്കാനും സഹായിക്കുന്നു.
റെക്രോൺ എഫ്എസിന്‍റെ അഗ്നി പ്രതിരോധശേഷി വർധിപ്പിക്കും: എഫ് ആർ എക്‌സ് ഇന്നൊവേഷൻസുമായി കൈകോർത്ത് റിലയൻസ് ഇൻഡസ്ട്രീസ് - പോളിസ്റ്റർ ടെക്സ്റ്റൈൽ
എഫ് ആർ എക്‌സ് ഇന്നൊവേഷൻസിന്‍റെ 'നോഫിയ' എന്ന സാങ്കേതിക വിദ്യയാണ് റിലയൻസ് ഇൻഡസ്ട്രീസ് പ്രയോജനപ്പെടുത്തുന്നത്.
റെക്രോൺ എഫ്എസിന്‍റെ അഗ്നി പ്രതിരോധശേഷി വർധിപ്പിക്കും: എഫ് ആർ എക്‌സ് ഇന്നൊവേഷൻസുമായി കൈകോർത്ത് റിലയൻസ് ഇൻഡസ്ട്രീസ്
പരിസ്ഥിതി സൗഹൃദ സാഹചര്യങ്ങളുള്ള അത്യാധുനിക സൗകര്യങ്ങളിലാണ് റെക്രോൺ എഫ്എസ് നിർമിക്കുന്നത്. ആയതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ ആർഐഎൽ യാതൊരു വിട്ടുവീഴ്‌ചയും വരുത്തില്ലെന്നും പോളിസ്റ്റർ ബിസിനസ് മേഖലാ മേധാവി ഹേമന്ത് ഡി. ശർമ പറഞ്ഞു. സുസ്ഥിര ഉത്‌പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള സമ്മർദം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ അത്തരം ഉപഭോക്താക്കൾക്കൊപ്പം തങ്ങളും വളർന്നുകൊണ്ടിരിക്കുകയാണെന്ന് എഫ് ആർ എക്‌സ് ഇന്നൊവേഷൻസ് സിഇഒ മാർക്ക് ലെബൽ അഭിപ്രായപ്പെട്ടു.