ന്യൂഡല്‍ഹി:റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്‍റെ ഓഹരി വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് 19 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി മാറി. റിലയൻസ് ഓഹരി 1.85 ശതമാനം ഉയർന്ന് ബിഎസ്ഇയിലെ റെക്കോഡ് 2,827.10 രൂപയിലെത്തി. ഓഹരി വിലയിലെ നേട്ടത്തെ തുടർന്ന് ബിഎസ്ഇയിൽ വ്യാപാരത്തിൽ കമ്പനിയുടെ വിപണി മൂല്യം രാവിലെ 19,12,814 കോടി രൂപയായി ഉയർന്നു.
ഈ വർഷം മാർച്ചിൽ കമ്പനിയുടെ വിപണി മൂല്യം 18 ലക്ഷം കോടി കടന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 13 ന് കമ്പനിയുടെ വിപണി മൂല്യം 17 ലക്ഷം കോടി കടന്നിരുന്നു. അതിനിടെ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് യു.എ.ഇയിലെ ടാസിസ്(TA'ZIZ) കെമിക്കലുമായി 2 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭത്തിനായി ഔപചാരിക ഷെയർഹോൾഡർ ഉടമ്പടിയിൽ ഒപ്പുവെച്ചു.