കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ലോകം കരകയറുവേ റഷ്യന്‍ - യുക്രൈന്‍ യുദ്ധം ലോകത്തെ ഭക്ഷ്യ ഊര്‍ജക്ഷാമത്തിലേക്ക് തള്ളിവിട്ടുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആർബിഐയുടെ സാമ്പത്തിക നയ ഗവേഷണ വകുപ്പിന്‍റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ഭക്ഷ്യ ഊര്‍ജക്ഷാമത്തില്‍': ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ലോകം കരകയറുമ്പോള്‍ നിലവിലെ റഷ്യന്‍ യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകം ഭക്ഷ്യ ഊര്‍ജക്ഷാമം നേരിടുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു
കൊവിഡ് പ്രതിസന്ധി, നയരൂപീകരണത്തിനായുള്ള പുതിയ ഗവേഷണ പ്രതിസന്ധികള്‍ക്കും വിശകലനപരമായ വെല്ലുവിളികള്‍ക്കും കാരണമായതിനാല്‍ സാമ്പത്തിക വ്യവസ്ഥയുടെ ആവശ്യകതയെയും വിതണത്തെയും ബാധിക്കുന്നു. ആവശ്യമായ നയരൂപീകരണം ഇതിനാവശ്യമാണ്. കൊവിഡ് മഹാമാരിയുടെ സമയത്ത് നേരിട്ട ആദ്യ വെല്ലുവിളി എന്നത് ആവശ്യമായ ഡാറ്റകളുടെ ശേഖരമാണെന്നും കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ഡാറ്റിയില്‍ ആവശ്യമായ സ്ഥിതി വിവരണകണക്കുകള്‍ ശേഖരിക്കുവാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കൊവിഡിന്‍റെ രണ്ടാം ഘട്ടത്തിലെ സ്ഥിതിവിവര കണക്കുകളുടെ ശേഖരം മുന്‍ ഘട്ടങ്ങളിലേക്കാള്‍ ക്ലേശകരമായിരുന്നു.
മൂന്നാം ഘട്ടത്തിന് ശേഷം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സാധാരണഗതിയിലായി വരുമ്പോള്‍ യൂറോപ്പിലെ യുദ്ധം ഭക്ഷണത്തിനും ഊര്‍ജത്തിനും പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ ശിഥിലീകരണം പുതിയ രൂപത്തില്‍ വന്നിരിക്കുന്നുവെന്നും സാമ്പത്തിക വ്യവസ്ഥ ഏതെങ്കിലും ഒരു സ്രോതസിനെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണെന്നും അദ്ദേഹം സൂചന നല്‍കി. കൊവിഡിന്‍റെ മൂന്ന് ഘട്ടങ്ങിളിലുമുള്ള പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സമ്പത്ത് വ്യവസ്ഥയില്‍ ജാഗ്രത ആവശ്യമാണ്. അതിനാല്‍ തന്നെ മുന്‍കാലങ്ങളില്‍ നിന്നും വിരുദ്ധമായി ഒന്നിലധികം സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്താൻ ആര്‍ബിഐ തയ്യാറാകണെമന്നും ആര്‍ബിഐ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.