കേരളം

kerala

ETV Bharat / business

'ഇനി ബമ്പര്‍ കാലം'; ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിന്‍റെയും സമ്മാനതുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിന്‍റെയും സമ്മാനതുക വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍, ഒന്നാം സമ്മാനം പത്ത് കോടി

Pooja Bumper  Onam Bumper  Prize money increased  Pooja Bumper Prize money  Kerala Government  prize amount of Pooja Bumper  ഓണം ബമ്പറിന് പിന്നാലെ  പൂജ ബമ്പറിന്‍റെയും സമ്മാനതുക  സമ്മാനതുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍  സംസ്ഥാന ഭാഗ്യക്കുറി  ഓണം  പൂജ ബമ്പറിന്‍റെയും സമ്മാനതുക  സംസ്ഥാന സര്‍ക്കാര്‍  സര്‍ക്കാര്‍  ഒന്നാം സമ്മാനം  ധനമന്ത്രി  പൂജ ബമ്പറിന്‍റെ രണ്ടാം സമ്മാനം  രണ്ടാം സമ്മാനം
'ഇനി ബമ്പര്‍ കാലം'; ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിന്‍റെയും സമ്മാനതുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

By

Published : Sep 18, 2022, 5:40 PM IST

Updated : Sep 18, 2022, 7:33 PM IST

തിരുവനന്തപുരം:ഓണം ബമ്പറിന് പിന്നാലെ പൂജ ബമ്പറിന്‍റെയും സമ്മാനതുക വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൂജ ബമ്പറിന്‍റെ സമ്മാനത്തുക പത്ത് കോടിയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ സമ്മാനത്തുക അഞ്ച് കോടി രൂപയായിരുന്നു.

50 ലക്ഷം രൂപയാണ് പൂജ ബമ്പറിന്‍റെ രണ്ടാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രി ആന്‍റണി രാജുവിന് നല്‍കി പൂജ ബമ്പര്‍ പുറത്തിറക്കി. അതേസമയം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയുമായെത്തിയ ഇത്തവണത്തെ ഓണം ബമ്പര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് സ്വന്തമാക്കിയ ടിജെ 750605 നമ്പറിനാണ്.

ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്‍റ്‌ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്. ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ലഭിക്കും.

Last Updated : Sep 18, 2022, 7:33 PM IST

ABOUT THE AUTHOR

...view details