തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. 117.19 രൂപയാണ് പെട്രോൾ വില. ഡീസൽ വില 103.95 രൂപയാണ്. ഏപ്രിൽ ആറിനാണ് ഒടുവിൽ വില കൂടിയത്.
യുക്രൈന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ പൊതു മേഖലാ എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചില്ല. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ആറ് വരെ 14 തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത്.
10 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ വില - ഡീസല്‍ വില
ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ വില മറ്റ് ഉപഭോക്‌തൃ വസ്‌തുക്കളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഉയര്‍ന്ന പെട്രോള്‍ ഡീസല്‍ വില മറ്റ് അവശ്യ സാധനങ്ങളുടേയും വില വര്‍ധിപ്പിച്ചു. വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തി. യുക്രൈനിലെ റഷ്യയുടെ യുദ്ധം നീണ്ടു നില്‍ക്കുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇനിയും ഉയരനാണ് സാധ്യത.
അങ്ങനെവരികയാണെങ്കില്‍ അത് ആഭ്യന്തര വിപണയിലും പ്രതിഫലിക്കും. കുറഞ്ഞനിരക്കില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കമതി ചെയ്യുന്നതാണ് അല്‌പമെങ്കിലും ആശ്വാസം നല്‍കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ശക്‌തമായ സമ്മര്‍ദ്ദം അമേരിക്കയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിടുകയാണ്. എന്നാല്‍ കുറഞ്ഞനിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുമ്പോള്‍ അത് വാങ്ങുന്നത് തുടരും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.