കേരളം

kerala

ETV Bharat / business

പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട്‌ രൂപയുടെ വർധന - പെട്രോൾ നിരക്ക്

ഞായറാഴ്ച രാജ്യത്തുടനീളം പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീതം വർധിപ്പിച്ചു. മാർച്ച് 22 ന് നിരക്ക് പരിഷ്‌കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് 11-ാമത്തെ വില വർദ്ധനവാണ്.

petrol price  diesel price  fuel price  ഇന്ധനവില  ഇന്ധനവില വർദ്ധനവ്  പെട്രോൾ നിരക്ക്  ഡീസൽ നിരക്ക്
പെട്രോളിനും ഡീസലിനും 80 പൈസ കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട്‌ രൂപയുടെ വർധനവ്‌

By

Published : Apr 3, 2022, 10:26 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 80 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിലെ വില വർദ്ധനവ് ലിറ്ററിന് 8 രൂപയായി.

ഡൽഹിയിൽ പെട്രോൾ നിരക്ക് ലിറ്ററിന് 102.61 രൂപയിൽ നിന്ന് 103.41 രൂപയായും ഡീസൽ നിരക്ക് 93.87 രൂപയിൽ നിന്ന് 94.67 രൂപയായും ഉയർന്നതായി സംസ്ഥാന ഇന്ധന വ്യാപാരികൾ വ്യക്തമാക്കി. പ്രാദേശിക നികുതിയുടെ വർധന കൂടി കണക്കാക്കുമ്പോൾ സംസ്ഥാനങ്ങളില്‍ വിലയില്‍ വീണ്ടും വർധനവുണ്ടാകും.

മാർച്ച് 22 ന് ഇന്ധനവില പരിഷ്‌കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് 11-ാമത്തെ വില വർദ്ധനവാണ്

Also read:എണ്ണവില കത്തിക്കയറുന്നു; മുംബൈയില്‍ പെട്രോളിന് 117 രൂപ

ABOUT THE AUTHOR

...view details