കോട്ടയം:സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പറിന്‍റെ രണ്ടാം സമ്മാനവും കോട്ടയത്തിന്. ഇതോടെ ഒരു കോടി രൂപയുടെ മൂന്നാം സമ്മാനം കൂടാതെ അഞ്ച് കോടി രൂപയുടെ രണ്ടാം സമ്മാനവും കോട്ടയത്തെ തേടിയെത്തി. കോട്ടയം മീനാക്ഷി ലക്കിസെന്‍ററിൽ വിറ്റ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കോട്ടയത്തിന് ഇരട്ടിമധുരം; ഓണം ബമ്പറിന്‍റെ രണ്ടും മൂന്നും സമ്മാനം ജില്ലയില്‍ വിറ്റ ടിക്കറ്റിന് - രണ്ടാം സമ്മാനവും
കേരള സംസ്ഥാനത്തിന്‍റെ ഓണം ബമ്പറിന്‍റെ രണ്ടും മൂന്നും സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റുകള്‍ക്ക്
കോട്ടയത്തിന് ഇരട്ടിമധുരം; ഓണം ബമ്പറിന്‍റെ രണ്ടും മൂന്നും സമ്മാനം ജില്ലയില്‍ വിറ്റ ടിക്കറ്റിന്
കോട്ടയം പാലായിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലായിലെ ഏജൻസി കൊല്ലം ജില്ല ലോട്ടറി ഓഫിസിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ലഭിച്ചിരിക്കുന്നത്. അതേസമയം TD 545669 എന്ന നമ്പരില്‍ ഭാഗ്യ ലക്ഷ്മി ലക്കി സെന്‍ററിൽ വിറ്റ ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക.