തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് ജോലിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 21 സംസ്ഥാനങ്ങളില്‍ 5 ശതമാനത്തില്‍ താഴെയും 10 സംസ്ഥാനങ്ങള്‍ക്ക് 5 ശതമാനത്തിലധികവും കൂലി വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് കേരളത്തില്‍ തൊഴിലുറപ്പ് ജോലിക്കുള്ള കൂലിയില്‍ 20 രൂപ വര്‍ധിച്ച് 311 രൂപയായി.
കേരളത്തില്‍ 291 രൂപയായിരുന്ന കൂലി ഇതോടെ 311 രൂപയാകും. 2005ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷന്‍ 6-ലെ സബ്-സെക്ഷന്‍ (1) പ്രകാരം ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ചെയ്ത കൂലി നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌കരണം നിലവില്‍ വരുന്നതോടെ ഹരിയാനയിലാകും ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുക.